Posted On
date_range Updated On
date_range കന്നട സംസാരിക്കാത്തതിന് കടയിലെ ജീവനക്കാരന് മർദനം
ബംഗളൂരു: കന്നട സംസാരിക്കാത്തതിന് ബംഗളൂരുവിൽ കടയിലെ ജീവനക്കാരന് മദ്യപന്റെ മർദനം. വിജയനഗര ഹംപിനഗറിലാണ് സംഭവം.
മദ്യപിച്ച് കടയിലെത്തിയയാൾ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ തയാറായില്ല. കടയിലെ കാഷറോട് കന്നടയിൽ മറുപടി പറയണമെന്ന് അയാൾ ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കന്നട നന്നായി സംസാരിക്കാനറിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.