മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

രാഹുല്‍ അഞ്ചു വയസ്സുകാരനെ പോലെയെന്ന്​ ശിവരാജ് സിങ് ചൗഹാന്‍

ബംഗളൂരു: 50 വയസ്സായിട്ടും രാഹുല്‍ ഗാന്ധി മാനസികമായി അഞ്ചു വയസ്സുകാരനെ പോലെയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ബെളഗാവി ജില്ലയിലെ ചിക്കോടിയില്‍ ബി.ജെ.പി പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലാണ് രാഹുല്‍ ഗാന്ധി വിവാദമായ മോദി പരാമര്‍ശം നടത്തിയത്. കോടതി ശിക്ഷിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് രാഹുലിന്‍റെ ശ്രമം. എന്താണ് പറയേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ല. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം കഴിവുള്ളവനാണോയെന്നും ചൗഹാന്‍ ചോദിച്ചു. കര്‍ണാടകയില്‍ അദ്ദേഹം വ്യാജ വാഗ്ദാനങ്ങള്‍ നൽകുകയാണെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - Shivraj Singh Chauhan said that Rahul is like a five-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.