Posted On
date_range Updated On
date_range സീതാ സ്വയംവരം കഥകളി ഇന്ന്
ബംഗളൂരു: കൈരളി കലാസമിതിയുടെയും ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സീതാ സ്വയംവരം’ കഥകളി അവതരിപ്പിക്കും. എച്ച്.എ.എൽ കൈരളി നിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30ന് പരിപാടി ആരംഭിക്കും.
കലാക്ഷേത്രം പ്രിയ നമ്പൂതിരി, കലാമണ്ഡലം പ്രിജിത്ത്, സുജിത്, ആകാശ് നരസിപുര എന്നിവർ വേഷമിടും. ശ്രീദേവൻ ചെറുമിറ്റം, അഭിജിത് വർമ, സദനം ജിതിൻ, കലാമണ്ഡലം ശ്രീജിത്ത്, സദനം വിവേക്, ഷാജി എന്നിവർ പിന്നണിയേകും. ചെറുതുരുത്തി കലാമണ്ഡലം സ്കൂളാണ് വേഷവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.