ഷറഫുദ്ദീൻ
Posted On
date_range Updated On
date_range ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
മംഗളൂരു: മംഗളൂരുവിനടുത്ത അഡ്യാറിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി. ഷറഫുദ്ദീനാണ് (16) മരിച്ചത്. സുഹൃത്ത് ജുനൈദിന്റെ സ്കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന് സാരമല്ലാത്ത പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.