Posted On
date_range Updated On
date_range വിഷ്ണുമംഗലം കുമാറിന് സർഗധാര സാഹിത്യ പുരസ്കാരം
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാർ അർഹനായി. മൂന്നര പതിറ്റാണ്ട് നീണ്ട എഴുത്തുസപര്യക്ക് ആദരമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് സർഗധാര ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ എട്ടിന് വൈകീട്ട് മൂന്നിന് ജാലഹള്ളിക്രോസ് ദീപ്തി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. സർഗധാര സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, കുട്ടികളുടെ കവിതാലാപനം തുടങ്ങിയവ നടക്കും. ഫോൺ: 9964352148.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.