ബാംഗ്ലൂർ നോർത്ത് റേഞ്ച് എസ്.കെ.എസ്.ബി.വി രൂപവത്കരിച്ചു
ബംഗളൂരു: ജംഇയ്യതുൽ മുഅല്ലിമീൻ ബാംഗ്ലൂർ നോർത്ത് റേഞ്ച് എസ്.കെ.എസ്.ബി.വി രൂപവത്കരണം എം.എം.എ ഹയാത്തുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ നടന്നു. റേഞ്ച് സെക്രട്ടറി ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് വാഫി, ജലാലുദ്ദീൻ ഫൈസി, റേഞ്ച് ട്രഷറർ ശംസുദ്ദീൻ കൂടാളി, എസ്.ബി.വി ചെയർമാൻ അബ്ദുറഹ്മാൻ ഫൈസി, കൺവീനർ ജാബിർ ഫൈസി എന്നിവർ സംസാരിച്ചു. പ്രസിഡന്റായി മുഹമ്മദ് ദാനിഷ്, സെക്രട്ടറി മുഹമ്മദ് അമീൻ, ട്രഷറർ മുഹമ്മദ് സഹൽ, വർക്കിങ് സെക്രട്ടറി ഹാറൂൻ, സെക്രട്ടറിമാരായി സിനാൻ, ഹാദി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി റിസല്, മുസമ്മിൽ, ഫരീദ്, കൗൺസിലർമാരായി മുസമ്മിൽ, റിസൽ, കോഓഡിനേറ്റർമാരായി ഫഹദ്, സഫുവാൻ ശരീഫ്, അൽ അമീൻ, യാസീൻ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.