Posted On
date_range Updated On
date_range സമസ്ത സ്ഥാപക ദിനം ആചരിച്ചു
ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ എട്ടിന് മാരിബ് ജനറൽ സെക്രട്ടറി വി.കെ. അബ്ദുൽ നാസിർ ഹാജി പതാക ഉയർത്തി. വൈകീട്ട് ആറിന് വിദ്യാർഥികളുടെ ഗ്രാൻഡ് അസംബ്ലി, മെഗാ ക്വിസ്, സത്യപ്രതിജ്ഞ എന്നീ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മദ്റസ പ്രധാനാധ്യാപകൻ അബ്ദുൽ സമദ് വാഫി സ്വാഗതവും ഫൈസൽ തലശ്ശേരി നന്ദിയും പറഞ്ഞു. വി.കെ. മഹ്മൂദ്, കെ.ടി. മുസ്തഫ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.