Posted On
date_range Updated On
date_range ഗഗനചുക്കിയിലും ബാരാചുക്കിയിലും റോപ് വേ വരുന്നു
ബംഗളൂരു: കാവേരി നദിയിലെ വെള്ളച്ചാട്ടങ്ങളായ ഗഗനചുക്കിയിലും ബാരാചുക്കിയിലും റോപ് വേ പദ്ധതി വരുന്നു. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗഗനചുക്കിയെയും ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാരാചുക്കിയെയും ബന്ധിപ്പിക്കുന്നതാവും റോപ് വേ പദ്ധതി.
ഭൂമിശാസ്ത്രപരമായി ഇരു ജില്ലകളിലാണെങ്കിലും ഇരു വെള്ളച്ചാട്ടങ്ങളും തമ്മിൽ ഏതാനും കിലോമീറ്റർ ദൂരമേയുള്ളൂ. റോപ് വേ പദ്ധതി സർക്കാർ നേരിട്ട് നടപ്പാക്കണോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.