റവന്യൂ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി

ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട് റവന്യൂ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

ജീവനക്കാരുടെ ശമ്പള പട്ടികയിൽ ഉയർന്ന പരിധി നിശ്ചയിച്ച് മാറ്റം വരുത്തുക, പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, ഓഫിസുകളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ പത്തിന ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ഗൂഡല്ലൂരിൽ നടന്ന സമരത്തിന് കെ.കെ. രമേഷ്കുമാർ, റാംകുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Revenue employees have started an indefinite strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.