ഹുക്കാബാറുകളില്‍ റെയ്ഡ്; ആറുപേര്‍ക്കെതിരെ കേസ്

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ല്‍ മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചു​വ​ന്ന മൂ​ന്നു ഹു​ക്കാ​ബാ​റു​ക​ളി​ല്‍ സെ​ന്‍ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ (സി.​സി.​ബി) മി​ന്ന​ല്‍ റെ​യ്ഡ്. ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹു​ക്കാ ബാ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും മ​റ്റു സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്നാ​ണ് പ​രി​ശോ​ധ​ന. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ന് കൈ​മാ​റും.

ജീ​വ​ന്‍ബീ​മാ​ന​ഗ​റി​ലെ 'കാ​ഷി​ഷ് ക​ഫേ', ശി​വാ​ജി ന​ഗ​ര്‍ ക​മേ​ഴ്സ്യ​ല്‍ സ്ട്രീ​റ്റി​ലെ 'ബേ​ണ്‍ ഔ​ട്ട് ക​ഫേ', മ​ഡി​വാ​ള​യി​ലെ 'എ​മി​റേ​റ്റ്‌​സ് ഷീ​ഷ ക​ഫേ' എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​ക്ക്​ പ്ര​വ​ര്‍ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ലൈ​സ​ന്‍സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഉ​ട​മ​ക​ളും മാ​നേ​ജ​ര്‍മാ​രു​മു​ള്‍പ്പെ​ടെ ആ​റു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു.

ജീ​വ​ന്‍ബീ​മാ ന​ഗ​റി​ലെ ക​ഫേ​യി​ല്‍നി​ന്ന് ഹു​ക്ക വ​ലി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും 1000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ക​മേ​ഴ്സ്യ​ല്‍ സ്ട്രീ​റ്റി​ലെ ക​ഫേ​യി​ല്‍നി​ന്ന് 10,000 രൂ​പ​യും മ​ഡി​വാ​ള​യി​ലെ ക​ഫേ​യി​ല്‍നി​ന്ന് 3000 രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ല്‍, മ​യ​ക്കു​മ​രു​ന്ന് ഉ​ള്‍പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Raid on hookah bar; Case against six people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.