Posted On
date_range Updated On
date_range പ്രവാസി മലയാളി അസോ. ക്രിസ്മസ്-പുതുവത്സരാഘോഷം
ബംഗളൂരു: പ്രവാസി മലയാളി അസോ. വൈറ്റ്ഫീൽഡിന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ‘പ്രവാസി സൗഹൃദം’ വൈറ്റ്ഫീൽഡ് വിങ്സ് എലിമിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ ആദരിച്ചു. കലാകായിക പരിപാടികളും സ്വാദിഷ്ഠമായ അത്താഴ വിരുന്നും ഉണ്ടായിരുന്നു.
അസോസിയേഷന്റെ പുതുവർഷ കലണ്ടർ പ്രകാശനം ടോമി ആൻഡ് ഷൈനി നിർവഹിച്ചു. ചെയർമാൻ ഡി.കെ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, മറ്റു ഭാരവാഹികളായ നിഷ രാജേഷ്, ജസ്റ്റിൻ ഫെർണാണ്ടസ്, ബിനോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.