കി​ഴ​ങ്ങ് മേ​ള​യി​ൽ​നി​ന്ന്

കി​ഴ​ങ്ങ് മേ​ള​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ

ബം​ഗ​ളൂ​രു: മൈ​സൂ​രു വെ​സ്റ്റ് റോ​ട്ട​റി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് സ​ഹ​ജ സ​മൃ​ദ്ധ സം​ഘ​ടി​പ്പി​ച്ച കി​ഴ​ങ്ങ് മേ​ള ശ്ര​ദ്ധേ​യ​മാ​യി. പ​ർ​പ്ൾ യാം, ​ക്രീ​പ്പി​ങ് പൊ​ട്ട​റ്റോ, ആ​രോ​റൂ​ട്ട്, മ​ര​ച്ചീ​നി, മ​ഞ്ഞ മ​ധു​ര​ക്കി​ഴ​ങ്ങ്, പ​ച്ച മ​ഞ്ഞ​ൾ, ക​റു​ത്ത ഇ​ഞ്ചി, മാ​മ്പ​ഴ ഇ​ഞ്ചി, സു​വ​ർ​ണ ഗെ​ഡ്ഡെ, ഹു​ത്താ​രി ഗെ​ഡ്ഡെ എ​ന്നി​വ​യു​ൾ​പ്പെ​ടെ 50ല​ധി​കം കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. വേ​രു​ക​ൾ, കി​ഴ​ങ്ങു​ക​ൾ, മ​റ്റു പ്ര​കൃ​തി​ദ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ങ്ങാ​ൻ ധാ​രാ​ളം ആ​ളു​ക​ൾ മേ​ള​യി​ലെ​ത്തി. മാം​ഗോ ജി​ഞ്ച​ർ കാ​ൻ​ഡി, പ​ർ​പ്ൾ യാം ​ജാം, മാം​ഗോ ജി​ഞ്ച​ർ ച​ട്ണി പൗ​ഡ​ർ, പ​ർ​പ്ൾ യാം ​ദോ​ശ മി​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ദേ​ശി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റാ​ഗി, വാ​ഴ​പ്പ​ഴം, തേ​ങ്ങാ​പ്പാ​ൽ, ശ​ർ​ക്ക​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ണ്. സ്റ്റാ​ളു​ക​ളി​ൽ തി​ന, ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, ശൈ​ത്യ​കാ​ല പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, മാ​ങ്ങ, ച​ക്ക, സ​പ്പോ​ട്ട, തേ​ങ്ങ എ​ന്നി​വ​യു​ടെ തൈ​ക​ൾ വി​ൽ​പ​ന​ക്കു​ണ്ട്.

Tags:    
News Summary - potato fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.