Posted On
date_range Updated On
date_range പോക്സോ പ്രതി ജയിലിൽ ജീവനൊടുക്കി
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ മൂഡബിദ്രിയിലെ ലാഡി അജങ്കല്ലു നിവാസിയായ പ്രകാശ് (57) ജയിലിൽ ആത്മഹത്യ ചെയ്തു.
അയൽവാസിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് മൂഡബിദ്രി ഇൻസ്പെക്ടർ സന്ദേശ് പി.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച രാവിലെയാണ് പ്രകാശ് ജയിലിനുള്ളിൽ തൂങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.