പരിക്കേറ്റ ഭട്ട് ആശുപത്രിയിൽ
Posted On
date_range Updated On
date_range കരടികളുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്
ബംഗളൂരു: ശനിയാഴ്ച രാവിലെ ചന്ദ്ഗുളിയിലെ ഉപലേശ്വർ ഹുത്കണ്ടയിൽ ബൈക്കിൽ സഞ്ചരിക്കവെ രണ്ടു കരടികൾ ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിച്ചു. ചന്ദ്ഗുളി പഞ്ചായത്ത് അംഗവും പി.എൽ.ഡി ബാങ്ക് പ്രസിഡന്റുമായ ആർ.എസ്. ഭട്ടിനാണ് പരിക്കേറ്റത്.
മായനജഡ്ഡി റോഡിലെ മാലിന്യ നിർമാർജന യൂനിറ്റിന് സമീപം സവാരി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആദ്യം കാലുകൾക്കാണ് പരിക്കേറ്റത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരടികൾ പിന്തുടർന്ന് വീണ്ടും നടത്തിയ ആക്രമണത്തിൽ മുഖത്തും കഴുത്തിലും തോളിലും തുടയിലും ഗുരുതര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.