‘സ​ർ​വം വി​ഷ്ണു​മ​യം’ നൃത്ത​ശി​ൽ​പം

ബം​ഗ​ളൂ​രു: വി​ഷ്ണു​വി​ന്റെ മാ​യാ​ലീ​ല​ക​ളെ മോ​ഹി​നി​യാ​ട്ട​ത്തി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തി​ച്ച സ്വ​പ്ന രാ​ജേ​ന്ദ്ര​കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ൽ​പം ശ്ര​ദ്ധേ​യ​മാ​യി. ‘സ​ർ​വം വി​ഷ്ണു​മ​യം’ എ​ന്ന പേ​രി​ൽ മ​ല്ലേ​ശ്വ​രം സേ​വാ​സ​ദ​നി​ലാ​യി​രു​ന്നു ആ​വി​ഷ്കാ​രം. പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി​ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്ഷേ​മാ​വ​തി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡോ. ​ല​ളി​ത ശ്രീ​നി​വാ​സ​ൻ, ഡോ.​ആ​ർ.​വി. രാ​ഘ​വേ​ന്ദ്ര, അ​ന​ന്യ, പ്ര​ശ​സ്ത കു​ച്ചി​പ്പു​ടി ന​ർ​ത്ത​കി നൃ​ത്യ ചൂ​ഡാ​മ​ണി വൈ​ജ​യ​ന്തി കാ​ശി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നൃ​ത്യാം​ഗ​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പെ​ർ​ഫോ​മി​ങ് ആ​ർ​ട്‌​സ് എ​ന്ന പേ​രി​ൽ നൃ​ത്ത​വി​ദ്യാ​ല​യം ന​ട​ത്തു​ക​യാ​ണ് സ്വ​പ്ന രാ​ജേ​ന്ദ്ര​കു​മാ​ർ.ന​ർ​ത്ത​കി​ക​ളാ​യ അ​ർ​ച്ച​ന ഹെ​ഗ്‌​ഡെ, ഭ​വ്യാ ബി​ജോ​യ്, ജ്യോ​തി രാ​മ​ച​ന്ദ്ര​ൻ, മാ​ലി​നി പി​ള്ളൈ, മേ​ഘ്‌​ന എ​സ്.​മാ​ധ​വ​ൻ, ശ്രു​തി ര​തീ​ഷ് എ​ന്നി​വ​രും 'സ​ർ​വം വി​ഷ്ണു​മ​യ'​ത്തി​ന്റെ ഭാ​ഗ​മാ​യി. വാ​യ്പാ​ട്ടി​ൽ ബി​ജേ​ഷ് കൃ​ഷ്ണ​യും, മൃ​ദം​ഗ​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം ചാ​രു​ദ​ത്തും വീ​ണ​യി​ൽ ശ​ങ്ക​ർ രാ​മ​നും പു​ല്ലാ​ങ്കു​ഴ​ലി​ൽ മു​ര​ളി നാ​രാ​യ​ണ​നും ഇ​ട​യ്ക്ക​യി​ൽ തൃ​ശൂ​ർ അ​ജി​ത് കു​മാ​റും പി​ന്ന​ണി​യാ​യി.

Tags:    
News Summary - organized 'Sarvam Vishnumayam' Dance programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.