ഹനീഷ് കുലാലു, ധ്യാൻ ബഞ്ചൻ
Posted On
date_range Updated On
date_range മംഗളൂരു ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
മംഗളൂരു: സൂറത്ത്കൽ എൻ.ഐ.ടി.കെ ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. ഒരാളെ കടലിൽ കാണാതായി. മുംബൈയിൽനിന്ന് എത്തിയ കുടുംബത്തിലെ രണ്ടുപേരാണ് പകടത്തിൽപ്പെട്ടത്. 10 അംഗ സംഘത്തിലെ ധ്യാൻ ബഞ്ചനാണ് (18) മരിച്ചത്. ഹനീഷ് കുലാലുവിനെ (15) കാണാതായി.
ലൈഫ് ഗാർഡ് പ്രദീപ് ആചാര്യ ധ്യാനിനെ വെള്ളത്തിൽനിന്ന് വലിച്ചെടുത്ത് പത്മാവതി ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. വിവേകാനന്ദ ബഞ്ചന്റെ മകനാണ് ധ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.