Posted On
date_range Updated On
date_range ബോട്ട് മറിഞ്ഞ് മീൻപിടിത്ത തൊഴിലാളി മരിച്ചു; ഒരാളെ കാണാതായി
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ മുരുഡേശ്വർ തീരത്ത് വ്യാഴാഴ്ച ബോട്ട് മറിഞ്ഞ് ഒരു മീൻപിടിത്ത തൊഴിലാളി മരിച്ചു. മറ്റൊരാളെ കാണാതായി. മാധവ് ഹരികാന്താണ് (45) മരിച്ചത്. ജനാർദൻ എ. ഹരികാന്തിന്റെ ഉടമസ്ഥതയിലുള്ള ഗിൽനെറ്റ് ബോട്ടിൽ മുരുഡേശ്വറിൽ നിന്ന് കടലിൽ പോയ നാല് മീൻപിടിത്ത തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
ശക്തമായ തിരമാലകളിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. കാണാതായ വെങ്കിടേഷ് അന്നപ്പ ഹരികാന്ത് (26) എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്. ആനന്ദ് അന്നപ്പ ഹരികാന്ത്, അജ്ഞാത അംഗം എന്നിവർ നീന്തി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.