Posted On
date_range Updated On
date_range ക്വാറി സ്ഫോടനത്തിൽ ഒരു മരണം
ബംഗളൂരു: റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുർ മകാപൂർ ഗ്രാമത്തിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ബാഗൽകോട്ട് സ്വദേശിയായ വെങ്കിടേഷാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. അനധികൃതമായാണ് ക്വാറിയിൽ ഖനനം നടത്തിയിരുന്നതെന്നാണ് വിവരം. ലിംഗസുഗുർ പൊലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ ക്വാറി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.