Posted On
date_range Updated On
date_range ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം
മംഗളൂരു: അഗുമ്പെയിൽ പാതയോരത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തീർഥഹള്ളി ദൊഡ്ഢമനകേരിയിലെ എ. സൽമാനാണ് (38) മരിച്ചത്. അഗുമ്പെയിൽനിന്ന് തീർഥഹള്ളിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ടാണ് അപകടം. ലോറി കാബിനിൽ ഉറങ്ങുകയായിരുന്ന സൽമാൻ സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ ഡ്രൈവറെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.