Posted On
date_range Updated On
date_range കുടകിൽ മരംവീണ് ഒരാൾ മരിച്ചു
ബംഗളൂരു: കുടകിൽ മഴ തുടരുന്നതിനിടെ കാറ്റിൽ മരം ദേഹത്തുവീണ് വയോധികൻ മരിച്ചു. മടിക്കേരി അമത്തി ഹൊബ്ലി ബദഗ ബനാംഗള വില്ലേജിൽ ജനത കോളനിയിലെ പി.സി. വിഷ്ണു ബെല്ലിയപ്പ (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.30നാണ് അപകടം. ഗുരുതര പരിക്കേറ്റ ബെല്ലിയപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തഹസിൽദാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.