Posted On
date_range Updated On
date_range നവവധു വാഹന അപകടത്തിൽ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ തലപ്പാടി മംഗളൂരു-ബംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.
പെർണിനടുത്ത് താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ്(26) മരിച്ചത്. അനീഷ് കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു. അനീഷിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.