Posted On
date_range Updated On
date_range സാമൂഹിക ധ്രുവീകരണത്തിന് നരേന്ദ്ര മോദി കണക്കുപറയണം - കോൺഗ്രസ്
ബംഗളൂരു: രാജ്യത്തെ സാമൂഹിക ധ്രുവീകരണത്തിനും സാമ്പത്തിക അസമത്വത്തിനും രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കണക്കുപറയണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
ശിരോവസ്ത്ര നിരോധനത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽ ഭിന്ന വിധി വന്നതിനർഥം കേസ് വീണ്ടും പരമോന്നത കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.