Posted On
date_range Updated On
date_range ഖുവ്വത്തുൽ ഇസ്ലാം: നബിദിനസംഗമം ഇന്ന്
ബംഗളൂരു: രാമചന്ദ്രപുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ആഭിമുഖ്യത്തിൽ നബിദിന മഹാസംഗമം ഇന്ന് നടക്കും. പ്രസിഡന്റ് വി.സി. അബ്ദുൽ കരീം ഹാജി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കംകുറിക്കും. ഉച്ചക്ക് 1.30ന് ബഹുജന പങ്കാളിത്തത്തോടെ നബിദിന ഘോഷയാത്ര നടക്കും. ബംഗളൂരുവിലെ മത, സാമൂഹിക, സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ റാലിയെ അനുഗമിക്കും. തുടർന്ന് നാലു മണിക്ക് ഖുവ്വത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ ഇസ്ലാമിക കലാമത്സരങ്ങൾ നടക്കും. സമാപന സമ്മേളനത്തിൽ ഖത്തീബ് ഹുസൈനാർ ഫൈസി മദ്ഹ് റസൂൽ പ്രഭാഷണം നടത്തും. പി.എം. അബ്ദുൽ ലത്തീഫ് ഹാജി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.