പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മുത്തപ്പൻ തെയ്യം മഹോത്സവം
ബംഗളൂരു: മത്തിക്കരെ ബാംഗ്ലൂർ മുത്തപ്പൻ തെയ്യം മഹോത്സവം ജനുവരി 26ന് രാവിലെ 9.30 മുതൽ രാത്രി ഒമ്പതുവരെ മത്തിക്കരെ ജെ.പി പാർക്കിന് പിൻവശം മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടക്കും.
കണ്ണൂർ മുത്തപ്പന്റെ ആരൂഢ ദേവസ്ഥാനമായ പുരളിമല ക്ഷേത്രത്തിൽ മുത്തപ്പൻ കെട്ടിയാടാൻ നിയോഗിതനായ സുരേഷ് പെരുവണ്ണാൻ ആണ് ഇത്തവണ വെള്ളാട്ടം കെട്ടിയാടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഉച്ചക്ക് 12ന് മഹാ അന്നദാനം നടക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ എം.പി ഡി.കെ. സുരേഷ്, കോർപറേറ്റർമാരായ വേലുനായക്, നെഞ്ചുണ്ടപ്പ, കിരൺ, യതീഷ്ചന്ദ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഫോൺ: 9845339357.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.