Posted On
date_range Updated On
date_range ഭാര്യയെ തീകൊളുത്തി കൊന്നു; 27 വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ
ബംഗളൂരു: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയയാൾ 27 വർഷത്തിനുശേഷം അറസ്റ്റിൽ. ത്രിപ്തുർ കുടുവനഘട്ട സ്വദേശി നിംഗപ്പ (75) ആണ് അറസ്റ്റിലായത്. 1997 മേയിലാണ് കേസിനാസ്പദമായ സംഭവം.
ഭാര്യ ഗൗരമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. കേസ് രജിസ്റ്റർ ചെയ്ത നൊനവിനകരെ പൊലീസിന് അടുത്തിടെ പ്രതിയെ കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.