കിരൺ, ജയശ്രീ
Posted On
date_range Updated On
date_range യുവാവ് ഭാര്യയെ തലക്കടിച്ച് കൊന്നു
മംഗളൂരു: ഒമ്പതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച് കൊന്നു. ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ സസ്തന ഗുഡ്മിയിലെ ശ്യാം ഉപാദ്യായയുടെ മകൻ കിരൺ ഉപാദ്യായയുടെ (30) ഭാര്യ ജയശ്രീയാണ് (28) കൊല്ലപ്പെട്ടത്.
മൂന്ന് മാസമായി വാടക വീട്ടിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. വഴക്കിനിടയിലാണ് കൊലപാതകം നടന്നത്. മൃതദേഹം അജർക്കാടിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.