Karanataka High Court
Posted On
date_range Updated On
date_range മുഡ കേസ്; സിദ്ധരാമയ്യയുടെ ഹരജി പരിഗണിക്കുന്നത് ജനുവരി 25 ലേക്ക് മാറ്റി
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്നെ വിചാരണ ചെയ്യാൻ അനുമതി നൽകിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കുന്നത് കർണാടക ഹൈകോടതി ജനുവരി 25ലേക്ക് മാറ്റി. എതിർകക്ഷികൾക്ക് ഇതുവരെ കോടതി നോട്ടീസ് പുറപ്പെടുവിച്ചില്ലെന്ന് സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ എ.ജി. ശശികിരൺ കോടതിയിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച് ഹരജി ജനുവരി 25ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് എതിർകക്ഷികൾക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.