Posted On
date_range Updated On
date_range ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് പരിക്ക്
കുമ്പള: ഉപ്പളയിൽ ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള മണിമുണ്ടയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി ഷമീമ ബാനുവിനെയാണ് (52) മകൻ മുഹ്സിൻ വെട്ടിപ്പരിക്കേൽപിച്ചത്. വെള്ളിയാഴ്ച പുലർച്ച താമസിക്കുന്ന വാടകവീട്ടിലായിരുന്നു സംഭവം.
ലഹരിയിൽനിന്ന് മോചനം ലഭിക്കുന്നതിന് മുഹ്സിനെ കർണാടക ദേരളക്കട്ടയിലെ ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കാൻ ഷമീമ ബാനു തീരുമാനിച്ചിരുന്നു. ഇതിൽ പ്രകോപിതനായി മുഹ്സിൻ മാതാവിനെ വെട്ടിയതാകാമെന്നാണ് കരുതുന്നത്.പരിക്കേറ്റ ഷമീമ ബാനുവിനെ ഉടൻതന്നെ മഞ്ചേശ്വരം താലൂക്കാശുപത്രിയിലും തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.