Posted On
date_range Updated On
date_range ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച മന്ത്രി രാജീവിന് മറുപടിയുമായി മന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: വരൾച്ച നേരിടുന്ന ബംഗളൂരുവിൽനിന്ന് ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച കേരള വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രസ്താവനയെ വിമർശിച്ച് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. വെള്ളമില്ലെന്ന് കരുതി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. ഇതിന്റെ പേരിൽ കമ്പനികളെ ക്ഷണിക്കുന്നത് തെറ്റായ മനോഭാവമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു കമ്പനിയും ബംഗളൂരു വിട്ടു പോകില്ലെന്നും നിരവധി മലയാളി യുവാക്കൾ ബംഗളൂരുവിൽ ജോലി ചെയ്യുന്ന കാര്യം കേരളം മറക്കരുതെന്നും എം.ബി. പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.