Posted On
date_range Updated On
date_range കുടകിൽ നേരിയ ഭൂചലനം
ബംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മടിക്കേരിയിൽനിന്ന് നാലു കിലോമീറ്റർ അകലെ 2.4 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കർണാടക സ്റ്റേറ്റ് നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ (കെ.എസ്.എൻ.ഡി.എം.സി) അറിയിച്ചു.
പ്രഭവകേന്ദ്രത്തിൽനിന്ന് പരമാവധി 15 മുതൽ 20 കിലോമീറ്റർ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സാധാരണ ഗതിയിൽ ഇത് അപകടമുണ്ടാക്കാൻ തക്കതല്ലെന്ന് കെ.എസ്.എൻ.ഡി.എം.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.