Posted On
date_range Updated On
date_range പാളത്തിൽ ആളിറങ്ങി; മെട്രോ സർവിസ് അരമണിക്കൂർ തടസ്സപ്പെട്ടു
ബംഗളൂരു: നമ്മ മെട്രോ പർപ്ൾ ലൈനിലെ ട്രാക്കിൽ ആളിറങ്ങിയതിനെ തുടർന്ന് മെട്രോ സർവിസ് അരമണിക്കൂർ തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ജ്ഞാനഭാരതി, പട്ടണഗരെ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. പാളത്തിൽ ആളിറങ്ങിയതോടെ അപായമൊഴിവാക്കാൻ ബി.എം.ആർ.സി.എൽ അധികൃതർ പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ മൈസൂർ റോഡ് സ്റ്റേഷൻ മുതൽ ചല്ലഘട്ട സ്റ്റേഷൻ വരെ മെട്രോ സർവിസുകൾ തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.