Posted On
date_range Updated On
date_range മംഗളൂരു സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു
മംഗളൂരു: നഗരത്തിൽ കുദ്രോളി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു. കുദ്രോളി മുഹ്‌യിദ്ദീൻ നഗറിലെ സഹൂർ-നസീറ ദമ്പതികളുടെ മകൻ നാഹിദ് സഫാൻ (28) ആണ് മരിച്ചത്.
പുലർച്ചെ രണ്ടരയോടെ ബംഗളൂരു യെലഹങ്കയിലായിരുന്നു അപകടം. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സഫാൻ യെലഹങ്ക നെഹ്റു നഗറിലാണ് താമസം. വീട്ടിൽ നിന്ന് ബംഗളൂരിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു.
ബിബി റോഡിൽ എത്തിയപ്പോൾ അതിവേഗത്തിൽ വന്ന വാഹനം സ്കൂട്ടറിൽ ഇടിച്ച് നിറുത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.
ഒന്നരവർഷം മുമ്പാണ് സഫാൻ വിവാഹിതനായത്. സഫാന്റെ ബന്ധു വസീം ശരീഫിന്റെ പരാതിയിൽ യെലഹങ്ക ട്രാഫിക് പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.