Posted On
date_range Updated On
date_range മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രി ഐ.സി.യു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മംഗളൂരു: ഗവ. വെന്റ്ലോക് ആശുപത്രിയിൽ 23.75 കോടി ചെലവിൽ പി.എം-അഭിം പദ്ധതിയിൽ സ്ഥാപിച്ച ഐ.സി.യു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 13,850 കോടിയുടെ വിവിധ ചികിത്സ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
മംഗളൂരുവിൽ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി ഫലകം അനാച്ഛാദനം ചെയ്തു. ഐവൻ ഡിസൂസ എം.എൽ.സി, കെ. പ്രതാപ് സിംഹ നായക് എം.എൽ.സി, മേയർ മനോജ് കുമാർ, ഡെപ്യൂട്ടി മേയർ ഭാനുമതി, മുഡ ചെയർമാൻ സദാശിവ ഉള്ളാൾ, ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുകിളൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.