Posted On
date_range Updated On
date_range മലയാളി വനിതകളുടെ ചിത്രപ്രദർശനം ഇന്നു മുതൽ
ബംഗളൂരു: 'ഫോർകാസ്റ്റ് ദ അൺ പ്രഡിക്ടബിൾ' എന്ന പേരിൽ നാല് മലയാളി ചിത്രകാരികളുടെ ചിത്രപ്രദർശനത്തിന് കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിൽ തിങ്കളാഴ്ച തുടക്കം. പ്രിയജ മന്നത്ത്, ലക്ഷ്മി സുനന്ദ്, വി.സി. സീമ, ഷാന ഗോകുൽ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കേരള ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും. സാറ അറക്കൽ, ഭാസ്കരൻ ആചാരി തുടങ്ങിയവർ പങ്കെടുക്കും. ഒന്ന്, രണ്ട് ഗാലറികളിൽ രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രദർശനം. ഒക്ടോബർ 30 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.