Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു
വിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. വിരാജ്പേട്ട-അമ്മത്തി റോഡിലെ ഐമംഗലയിലാണ് സംഭവം. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്.
പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് വിരാജ്പേട്ടയിലുള്ള ഫ്ലാറ്റിലേക്ക് പോവുകയായിരുന്ന അമൃത ഓടിച്ച ബൈക്കിൽ വിരാജ്പേട്ട ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. പരിക്കേറ്റ അമൃതയെ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
ഇടിച്ച ബൈക്കിലെ യാത്രക്കാരൻ വിടലയെ (23) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരാജ്പേട്ട ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമൃതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.