ഐ​റി​സ് മ​ല​യാ​ള ഭാ​ഷാ പ​ള്ളി​ക്കൂ​ട​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച

മാ​തൃ​കാ ക്ലാ​സിൽ പങ്കെടുത്തവർ

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക മാ​തൃ​ക ക്ലാ​സ് ന​ട​ത്തി

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ന്‍ ക​ർ​ണാ​ട​ക ചാ​പ്റ്റ​ര്‍, സൗ​ത്ത് മേ​ഖ​ല അ​നേ​ക​ല്‍ വി.​ബി.​എ​ച്ച്.​സി വൈ​ഭ​വ​യി​ലെ ഐ​റി​സ് മ​ല​യാ​ള ഭാ​ഷാ പ​ള്ളി​ക്കൂ​ട​ത്തി​ല്‍ മാ​തൃ​കാ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ ക​ർ​ണാ​ട​ക ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റും ഭാ​ഷാ​മ​യൂ​രം അ​വാ​ര്‍ഡ്‌ ജേ​താ​വു​മാ​യ ദാ​മോ​ദ​ര​ന്‍ മാ​സ്റ്റ​ർ, മ​ല​യാ​ളം മി​ഷ​ന്‍ ക​ർ​ണാ​ട​ക ചാ​പ്റ്റ​ര്‍ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​റും ബോ​ധി അ​ധ്യാ​പി​ക അ​വാ​ര്‍ഡ്‌ ജേ​താ​വു​മാ​യ മീ​ര, സു​ധ, സ്മി​ത എ​ന്നി​വ​ർ ന​യി​ച്ചു. എ​ഴു​ത്തു​കാ​രി ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ​ര്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ സി​ന്ധു, ക​ർ​ണാ​ട​ക ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഹി​ത വേ​ണു​ഗോ​പാ​ല​ന്‍, സൗ​ത്ത് സോ​ണ്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​വി​നേ​ഷ്, ഷാ​നി പ്ര​വീ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalam Mission Karnataka Conducted model class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.