ഹിറ മോറൽ സ്കൂളിന്റെ മാറത്തഹള്ളി ശാഖയിൽ മലയാളം
മിഷൻ ക്ലാസ് കർണാടക ചാപ്റ്റർ പ്രസിഡന്റ്
കെ. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മലയാളം മിഷൻ ക്ലാസ് ആരംഭിച്ചു
ബംഗളൂരു: ഹിറ മോറൽ സ്കൂളിന്റെ മാറത്തഹള്ളി ശാഖയിൽ പുതിയ മലയാളം മിഷൻ ക്ലാസ് ആരംഭിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ക്ലാസുകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രവാസി രക്ഷിതാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവരെ അനുമോദിച്ചു. സെന്റർ കോഓഡിനേറ്റർ മുഹമ്മദ് റഹ്ഷാദ്, ഷംല ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.