മ​ല​ർ​വാ​ടി ബാ​ല​സം​ഘ​ത്തി​ന്റെ​യും ടീ​ൻ ഇ​ന്ത്യ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​റ​ത്ത​ഹ​ള്ളി ഏ​രി​യ​ത​ല മ​ഴ​വി​ല്ല് ബാ​ല​ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മലർവാടി മഴവില്ല് ബാലചിത്രരചന മത്സരം

ബംഗളൂരു: മലർവാടി ബാലസംഘത്തിന്റെയും ടീൻ ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാറത്തഹളളി ഏരിയതല മഴവില്ല് ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു. സർജാപുര ഉദ്ഭവ് കേന്ദ്രയിൽ നടന്ന മത്സരം ചിത്രകലാ അധ്യാപിക രജനി ഉദ്ഘാടനം ചെയ്തു. കെ.ജി തലം മുതൽ ഹൈസ്കൂൾ തലം വരെ അഞ്ചു വിഭാഗങ്ങളിലായി മത്സരം നടന്നു.

സെബ മെഹ്നാസ്, മുഹമ്മദ് ആസിം, തെഹ്നൂൻ ജാസ്, അയ്റാ (കാറ്റഗറി- ഒന്ന്), ഫൈഹ പർവീൻ, ഹൈസ അജ്മൽ കെ.ടി, ജെസ മെഹ്റിൻ (കാറ്റഗറി-രണ്ട്), അമാൽ ഫാത്തിമ ഷാനവാസ്, അസ്റ എസ്, റിസ്വിൻ റാസ അലിഫ് (കാറ്റഗറി -മൂന്ന്), ഫിസ്സ സൈനബ്, ഹാനിയ വി. സാലിം, റയ്യാൻ പി. റജിൻ (കാറ്റഗറി-നാല്), ജെസ ഷിനാസ്, റിയാ പി.എ, അയാൻ അഹ്മദ് ( കാറ്റഗറി-അഞ്ച്) എന്നിവർ വിജയികളായി.

ഏരിയ തലത്തിൽ തിരഞ്ഞെടുക്കുന്ന മൂന്നു ചിത്രങ്ങൾ ജില്ല-സംസ്ഥാനതല മത്സരത്തിന് അയക്കും.'ആൽഫ യുഗത്തിലെ കുട്ടികൾ' എന്ന വിഷയത്തിൽ ലബീബ മൊയ്തു പാരൻറിങ് ക്ലാസെടുത്തു. യൂനുസ് ത്വയ്യിബ് അധ്യക്ഷത വഹിച്ചു. അസ്‍ലം, സജ്ന, ഷമീമ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Malarwadi Rainbow Children's Drawing Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.