മ​ക​ര​വി​ള​ക്ക്: ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഞാ​യ​റാ​ഴ്ച സ്‍പെ​ഷ​ൽ ട്രെ​യി​ൻ

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്രാ​തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ല്ല​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഞാ​യ​റാ​ഴ്ച പ​ക​ൽ സ​മ​യ​ത്ത് സ്‍പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തും. കൊ​ല്ല​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ശേ​ഷം ബം​ഗ​ളൂ​രു-​ചെ​ന്നൈ സ്പെ​ഷ​ലാ​യി സ​ർ​വി​സ് ന​ട​ത്തും.

കൊ​ല്ലം-​എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു വ​ൺ​വേ സ്‍പെ​ഷ​ൽ ഫെ​യ​ർ ഫെ​സ്റ്റി​വ​ൽ സ്‍പെ​ഷ​ൽ (06083) സ്‍പെ​ഷ​ൽ നി​ര​ക്കി​ലാ​ണ് സ​ർ​വി​സ്. കൊ​ല്ല​ത്തു​നി​ന്ന് പു​ല​ർ​ച്ച 3.15ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വൈ​കീ​ട്ട് 6.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, കെ.​ആ​ർ പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും. ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് എ​സ്.​വി.​ടി ബം​ഗ​ളൂ​രു-​ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​ൺ​വേ സ്‍പെ​ഷ​ൽ ഫെ​യ​ർ ഫെ​സ്റ്റി​വ​ൽ സ്‍പെ​ഷ​ൽ (06084) ആ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന് ചെ​ന്നൈ​യി​ലെ​ത്തും. കെ.​ആ​ർ പു​രം, ജോ​ലാ​ർ​പേ​ട്ട്, കാ​ട്പാ​ടി, ആ​ര​ക്കോ​ണം, പേ​ര​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags:    
News Summary - Makaravilak: Sunday special train to Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.