മടിക്കേരി കൊട്ടാരം

മടിക്കേരി കൊട്ടാരം ഇനി സംരക്ഷിത സ്മാരകം

മംഗളൂരു : 1958 ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും നിയമപ്രകാരം മടിക്കേരി കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതായി കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പ്രഖ്യാപിച്ചു .കൊട്ടാരം നവീകരിക്കുന്നതിനുള്ള വിവിധ രീതികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിശോധിച്ചുവരികയാണെന്ന് ശെഖാവത്ത് പറഞ്ഞു. കൊട്ടാരം 'സംരക്ഷിത സ്മാരകമായി' പ്രഖ്യാപിക്കുന്നതിനൊപ്പം മ്യൂസിയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപി യദുവീർ വോഡയാർ നേരത്തെ കേന്ദ്ര സർക്കാരിന് കത്ത് എഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം അറിയിച്ചത്.

Tags:    
News Summary - Madikeri Fort is now a protected monument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.