അപകടത്തിൽ അ​നു​ശോ​ചി​ച്ച് മ​അ്ദ​നി

ബം​ഗ​ളൂ​രു: ഒ​ഡി​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും വേ​ദ​ന​യും രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ഉ​റ്റ​വ​ർ​ക്ക് സ​മാ​ധാ​നം ല​ഭി​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്കാ​നും ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച നിരവധി ചോ​ദ്യ​ങ്ങ​ൾ ഈ ​വ​ലി​യ ദു​ര​ന്തം ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ തി​രി​ച്ച​റി​യു​ക​യാ​ണെന്നും മ​അ്ദ​നി പ​റ​ഞ്ഞു.

Tags:    
News Summary - Madani condoles the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.