Posted On
date_range Updated On
date_range അനധികൃത ചെങ്കൽ ക്വാറികളിൽ ലോകായുക്ത റെയ്ഡ്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നിഡ്ഡോടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ചൊവ്വാഴ്ച റെയ്ഡ് നടത്തി. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണിത്. ലോകായുക്ത സംഘത്തെ കണ്ടയുടൻ തൊഴിലാളികൾ സ്ഥലം വിട്ടു. സ്ഥലത്തുകണ്ട യന്ത്രസാമഗ്രികൾ കണ്ടുകെട്ടാൻ ലോകായുക്ത മൂഡബിദ്രി പൊലീസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.