സൗഹൃദ കൂട്ടായ്മയുടെ ഈസ്റ്റർ-വിഷു-ഈദ് സംഗമത്തിൽ സംബന്ധിച്ചവർ
ഫാഷിസ്റ്റ് ശക്തികൾക്കെതിരെ സമാനമനസ്കർ ഒന്നിക്കണം -കെ.എം. അഭിജിത്ത്
ബംഗളൂരു: ഫാഷിസ്റ്റ് ശക്തികൾക്കെതിരെ സമാനമനസ്കർ ഒന്നിക്കേണ്ടത് രാജ്യത്തിന്റെ അനിവാര്യതയാണെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു നാഷനൽ ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത്. സൗഹൃദ കൂട്ടായ്മയുടെ ഈസ്റ്റർ-വിഷു-ഈദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ എം.എൽ.എ ഐവാൻ നിഗ്ലി, കെ.പി.സി.സി സെക്രട്ടറി സലീം, കെ.എസ്.യു കോഴിക്കോട് ജില്ല പ്രസിഡന്റ് സൂരജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി.സി. സിറാജ്, എം.കെ. നൗഷാദ്, ഫ്രാൻസിസ് ആന്റണി, സന്തോഷ് തൈക്കാട്ടിൽ, അബി ഫിലിപ് എന്നിവർ സംസാരിച്ചു. അഡ്വ. പ്രമോദ്, മെറ്റി ഗ്രേസ്, അലക്സ് ജോസഫ്, സുമോജ് മാത്യു, അഡ്വ. രാജ് മോഹൻ, ഷംസുദ്ദീൻ കൂടാളി എന്നിവർ നേതൃത്വം നൽകി.
സഞ്ജയ് അലക്സ് സ്വാഗതവും ജെയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു. സംഗീതവും കവിതകളുമൊക്കെയായി മനോഹരമാക്കിയ സദസ്സ് സ്നേഹവിരുന്നോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.