കും​ഭ​മേ​ള: സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

ബം​ഗ​ളൂ​രു: കും​ഭ​മേ​ള​യി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബ​നാ​റ​സി​ലേ​ക്ക് സ്​​പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു എ​സ്.​എം.​വി.​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു-​ബ​നാ​റ​സ് വ​ൺ​വേ സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06579) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ബ​നാ​റ​സി​ലെ​ത്തി​ച്ചേ​രും. ക​ർ​ണാ​ട​ക​യി​ൽ തു​മ​കൂ​രു, തി​പ്തൂ​ർ, അ​ര​സി​ക്ക​രെ, ബി​രു​ർ, ചി​ക്ക​ജാ​ലൂ​ർ, ദാ​വ​ൻ​ഗ​രെ, റാ​ണി​ബെ​ന്നൂ​ർ, എ​സ്.​എം.​എം ഹാ​വേ​രി, എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി, ധാ​ർ​വാ​ഡ്, അ​ൽ​നാ​വ​ർ, ലൊ​ണ്ട, ബെ​ള​ഗാ​വി, ഘ​ട്ട​പ്ര​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​വും. 17 സ്ലീ​പ്പ​ർ കോ​ച്ചും ഒ​രു ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചും ര​ണ്ടു ജ​ന​റ​ൽ സ്​​പെ​ഷ​ൽ കോ​ച്ചു​മ​ട​ക്കം 20 കോ​ച്ചു​ക​ളു​ണ്ടാ​വും.  

News Summary - Kumbh Mela: Special train allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.