ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ (ഫയൽ ചിത്രം)
കൊച്ചുവേളി, ഇന്റർസിറ്റി, ഐലന്റ് എക്സ്പ്രസുകൾക്ക് കന്റോൺമെന്റിൽ സ്റ്റോപ് ഒഴിവാക്കി
ബംഗളൂരു: കേരളത്തിലേക്കും തിരിച്ചുമുള്ള കൊച്ചുവേളി, ഇന്റർസിറ്റി, ഐലന്റ് എക്സ്പ്രസുകളടക്കം 83 ട്രെയിനുകളുടെ സ്റ്റോപ്പുകൾ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ ഒഴിവാക്കി.
കന്റോൺമെന്റ് സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ പേരിലാണ് നിയന്ത്രണം. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയാണ് സ്റ്റോപ് ഒഴിവാക്കിയതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
കെ.എസ്.ആർ ബംഗളൂരു -എറണാകുളം ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12677), മൈസൂരു -കൊച്ചുവേളി എക്സ്പ്രസ് (16315), കെ.എസ്.ആർ ബംഗളൂരു -കന്യാകുമാരി ഐലന്റ് എക്സ്പ്രസ് (16526), എറണാകുളം -കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12678), കൊച്ചുവേളി -മൈസൂരു എക്സ്പ്രസ് (16316), കന്യാകുമാരി - കെ.എസ്.ആർ ബംഗളൂരു ഐലന്റ് എക്സ്പ്രസ് (16525) എന്നിവയാണ് റദ്ദാക്കിയ കേരളത്തിലേക്കും തിരിച്ചും സർവിസുള്ള ട്രെയിനുകൾ.
ലോക്മാന്യ തിലക് -കോയമ്പത്തൂർ എക്സ്പ്രസ് (11013), കോയമ്പത്തൂർ -ലോകമാന്യ തിലക് എക്സ്പ്രസ് (11014) അടക്കമുള്ള മറ്റു ഹ്രസ്വദൂര, ദീർഘദൂര ട്രെയിനുകളുടെയും സ്റ്റോപ് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.