കെ.​എ​ൻ.​എ​സ്.​എ​സ് ഇ​ന്‍റ​ർ ക​ര​യോ​ഗം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ ജേ​താ​ക്ക​ൾ

കെ.എൻ.എസ്.എസ് ബാഡ്മിന്‍റൺ ടൂർണമെന്‍റ്; ഹൊറമാവ് കരയോഗം ഓവറോൾ ചാമ്പ്യന്മാർ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ഇ​ന്‍റ​ർ ക​ര​യോ​ഗം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൊ​ര​മാ​വ് ക​ര​യോ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി മ​ന്നം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി നേ​ടി. മു​ൻ അ​ന്താ​രാ​ഷ്ട്ര താ​രം കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ വി.​ആ​ർ. ച​ന്ദ്ര​ൻ, മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് കു​മാ​ർ, ജോ. ​ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​കെ 16 ക​ര​യോ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 64 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഹൊ​ര​മാ​വ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മ​ധു ഡി. ​നാ​യ​ർ, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, അ​ജി​ത്ത്, മ​നോ​ജ്‌, സ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ൾ (യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ): വ​നി​താ വി​ഭാ​ഗം- അ​പ​ർ​ണ -അ​ഖി​ല (യെ​ല​ഹ​ങ്ക), ശോ​ഭ​ന രാം​ദാ​സ്-​ശാ​രി​ക പി. ​നാ​യ​ർ (ജ​യ​മ​ഹ​ൽ).

അ​ണ്ട​ർ- 20: അ​ജ​യ് സ​തീ​ഷ് കു​മാ​ർ- അ​തു​ൽ ച​ന്ദ്ര​ൻ (തി​പ്പ​സാ​ന്ദ്ര), ന​വ്നീ​ത് കൃ​ഷ്ണ - ആ​ദി​ത്യ എ ​നാ​യ​ർ (ഹൊ​ര​മാ​വ്).

അ​ണ്ട​ർ- 35: ഗൗ​തം - സു​ദീ​പ് സു​രേ​ഷ് (മ​ത്തി​ക്ക​രെ), മ​നീ​ഷ് മോ​ഹ​ൻ- അ​തു​ൽ എം (​എം.​എ​സ് ന​ഗ​ർ).

അ​ണ്ട​ർ- 50: ഷൈ​ജി​ത് പി.​കെ- സു​ജി​ത് പി.​കെ (ഇ​ന്ദി​ര ന​ഗ​ർ), ര​ഞ്ജി​ത് വി. ​നാ​യ​ർ -ഉ​ണ്ണി​കൃ​ഷ്ണ​ൻ (മ​ത്തി​ക്ക​രെ).

51 ന് ​മു​ക​ളി​ൽ: മ​ധു ആ​ർ. നാ​യ​ർ - വേ​ണു​ഗോ​പാ​ൽ മേ​നോ​ൻ (ഹൊ​ര​മാ​വ്), മ​ധു ഡി. ​നാ​യ​ർ- അ​നി​ൽ കു​മാ​ർ എം (​ഹൊ​ര​മാ​വ്).

Tags:    
News Summary - KNSS Badminton Tournament; Horamaw Karayogam Overall Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.