Posted On
date_range Updated On
date_range ഖാർഗെക്കെതിരായ പരാമർശം: അരഗ ജ്ഞാനേന്ദ്ര മാപ്പുപറഞ്ഞു
ബംഗളൂരു: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ തൊലിനിറം സംബന്ധിച്ച് മോശം പരാമർശം നടത്തിയ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരഗ ജ്ഞാനേന്ദ്ര മാപ്പുപറഞ്ഞു.
തനിക്ക് ഖാർഗെയോട് ഏറെ ബഹുമാനമുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വനംമന്ത്രി ഈശ്വർ ഖദ്റെയുടെ പ്രസ്താവനയെ വിമർശിക്കവേ ഖാർഗെയുടെ പേര് അറിയാതെ വന്നുപോയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മോശം പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.