representational image
Posted On
date_range Updated On
date_range കേരള ആർ.ടി.സി ഓണം സ്പെഷൽ ബസുകളിൽ ബുക്കിങ് നാളെ
ബംഗളൂരു: മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള കേരള ആര്.ടി.സി ഓണം സ്പെഷല്‍ ബസ് സര്‍വിസുകളില്‍ ശനിയാഴ്ച ബുക്കിങ് തുടങ്ങും.
പതിവ് സര്‍വിസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ചാണിത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23 വരെയാണ് ഇരു ദിശകളിലേക്കും സ്പെഷല്‍ സര്‍വിസുകൾ നടത്തുക. അടൂര്‍, കൊല്ലം എന്നിവിടങ്ങളിലേക്ക് ഇതാദ്യമായും ഒന്നിടവിട്ട ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്പെഷല്‍ ബസുണ്ടാകും. തിരുവന്തപുരത്തേക്ക് നാഗര്‍കോവില്‍വഴി ഡീലക്സ് സര്‍വിസുണ്ട്. സ്പെഷല്‍ ബസുകള്‍ക്ക് ഫ്ലെക്സി ടിക്കറ്റ് നിരക്കാണ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.