Posted On
date_range Updated On
date_range കേരള മാപ്പിളകലാ അക്കാദമി ബംഗളൂരു ചാപ്റ്റർ ഉദ്ഘാടനം ഇന്ന്
ബംഗളൂരു: കേരള മാപ്പിള കലാ അക്കാദമിയുടെ ബംഗളൂരു ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് കെ.ആർ പുരം ന്യൂലൈറ്റ് ഹാളിൽ നടക്കുന്ന പരിപാടി അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ സലീം ഗുരുവായൂർ, ഹനീഫ്, ചീഫ് കോഓഡിനേറ്റർ ഹക്കീം ഇരിട്ടി എന്നിവർ പങ്കെടുക്കും. ഷഹനായ് മ്യൂസിക് ക്ലബിലെ ഗായകർ അണിനിരക്കുന്ന ഗാനമേളയും വിവിധ കലാരൂപങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9880519494.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.