Posted On
date_range Updated On
date_range കര്‍ണശപഥം കഥകളി ഇന്ന്
ബംഗളൂരു: ബാംഗ്ലൂർ ക്ലബ് ഓഫ് കഥകളി ആൻഡ് ആർട്സ് ക്ലബ് (ബി.സി.കെ.എ) കൈരളീ കലാ സമിതിയുടെ സഹകരണത്തോടെ ‘കര്‍ണശപഥം’ കഥകളി സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് എച്ച്.എ.എല്‍ വിമാനപുരയിലെ കൈരളീ നിലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കഥകളിയിൽ ഐ.എസ്.ആര്.ഒ മുൻ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് മുഖ്യാതിഥിയാകും. കര്‍ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, കുന്തിയായി കലാമണ്ഡലം രാജശേഖരന് തുടങ്ങിയവര്‍ അരങ്ങിലെത്തും. സദനം മണികണ്ഠന് (ദുര്യോധനന്), പ്രിയ നമ്പൂതിരി (ഭാനുമതി), സദനം മോഹനകുമാര്‍ (ദുശ്ശാസനന്) എന്നിവരും അകമ്പടിയേകും. ബി.സി.കെ.എ ക്ലാസിക്കല്‍ കലകളുടെ പ്രോത്സാഹനത്തിനു പുറമെ, എല്ലാ വര്‍ഷവും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഫോൺ: 6364909800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.